അയ്യപ്പദര്‍ശനം കഴിഞ്ഞ് ഇന്നലെ എത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, വളരെ നല്ല പുരോഗതികളാണ് പമ്പയിലും സന്നിധാനത്തും കാണാന്‍ കഴിഞ്ഞത്. അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്, പ്ലാസ്റ്റിക്ക് നിരോധനം തന്നെ. എല്ലാ അയ്യപ്പന്മാരും ഇത് കൃത്യമായി പാലിക്കുന്നുമുണ്ട്. പമ്പയും പരിസരവും വൃത്തിയുടെ കാര്യത്തില്‍ വളരെ മുന്നിലെത്തി. അയ്യപ്പസേവാസമിതിയുടെ ഔഷധ ജലവിതരണം സ്വാമി ഭക്തര്‍ക്ക് വളരെ അനുഗ്രഹമായി. പ്ലാസ്റ്റിക്ക് കുപ്പികളുമായി കുടിവെള്ളത്തിനുവേണ്ടി അലയേണ്ട ആവശ്യമില്ല. കാരണം, മല കയറ്റത്തിലും, സന്നിധാനത്തുമായി അനേകം സ്റ്റാളുകള്‍, വിതരണത്തിനായി അനേകം സഹായികള്‍. പിന്നെ മിനറല്‍ വാട്ടര്‍ വാങ്ങി കാശ് കളയേണ്ട ആവശ്യവും ഇല്ല.
ഇനി, "കരിമല കയറ്റം കഠിനമെന്റയ്യപ്പാ" എന്നത് മാറ്റി, "പമ്പാ-നിലയ്ക്കല്‍ കഠിനമെന്റയ്യപ്പാ" എന്നാക്കണമോ എന്നൊരു സംശയം. അയ്യപ്പന്മാര്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക് ചെയ്യേണ്ടത് നിലയ്ക്കല്‍ ആണല്ലോ (പമ്പയില്‍ നിന്നും 22 കി.മി).ദര്‍ശനം കഴിഞ്ഞ്, മലയിറങ്ങി ക്ഷീണിച്ച് വരുന്ന അയ്യപ്പന്മാര്‍ക്ക് പമ്പയില്‍ നിന്നും നിലയ്കല്‍ എത്തുക എന്നത് കഠിനമായ ഒരു പരീക്ഷണമാണ്. K.S.R.T.C യുടെ ബസ്സുകള്‍ നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പക്ഷേ ഇതിന് ഒരു വ്യവസ്ഥയില്ല. ഒരു ബസ് വന്നാല്‍ അയ്യപ്പന്മാര്‍ എല്ലാരും കൂടി ഓടും. അപ്പോള്‍ കണ്ടക്റ്റര്‍ വാതില്‍ തുറക്കാതെ പറയും സ്റ്റാന്റില്‍ വന്ന് കേറാന്‍. സ്റ്റാന്റില്‍ പോകുമ്പോഴോ, ചില ബസ്സുകള്‍ കുറേ അകലെ തന്നെ നിര്‍ത്തും. ബസ്സില്‍ കേറുന്നതിന്, ഒരു യുദ്ധം തന്നെ. ചവിട്ടി, കുത്തി, ഇടിച്ച് മാറ്റി. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ചില അയ്യപ്പന്മാര്‍ കേറി സീറ്റ് പിടിക്കുന്നു. മറ്റുള്ളവര്‍ തള്ളി മാറ്റി ഇരിക്കുന്നു. പിന്നെ അടി, തെറി വിളി. അയ്യപ്പനെ കണ്ട പുണ്യം അപ്പോള്‍ തന്നെ ഇല്ലാതാക്കുകയാണ് ചിലര്‍. ഈ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ പരാചയമാണ് കാണാന്‍ കഴിഞ്ഞത്. ഇത് വളരെ ലളിതമായി പരിഹരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ക്യു സംവിധാനത്തിലൂടെ. ഒരു പോലീസുകാരനെ നിര്‍ത്തിയാല്‍ മതി. ടിക്കറ്റ് എടുത്ത് ക്യുവില്‍ നില്‍ക്കുക. ബസ് വന്ന് ആളെ കയറ്റുക, ബസ്സ് നിറഞ്ഞാല്‍ പോവുക. സന്നിധാനത്തില്‍ എല്ലാ കാര്യത്തിനും ക്യു അല്ലേ. അതുപോലെ എന്തുകൊണ്ട് ഇവിടെയും ആയിക്കൂടാ ? അടുത്ത വര്‍ഷമെങ്കിലും ഇതിനൊരു പരിഹാരം പ്രതീക്ഷിക്കാം.
മറ്റൊരു കാര്യം, കൊച്ചുകുട്ടികളെയും കൊണ്ട് ശബരിമലയില്‍ വരുന്നതാണ്. പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ മണ്ഡലകാലത്ത് ശബരിമലയില്‍ കൊണ്ടുവരരുത്ത് എന്നാണ് എന്റെ അഭിപ്രായം. എന്നത്തെപ്പോലെ ഇത്തവണയും കുറെ കുഞ്ഞുകുട്ടികള്‍. ഈ ഇടിയും തള്ളും കുട്ടികള്‍ എങ്ങനെ സഹിക്കും ? തിക്കില്‍ പെട്ട് ശ്വാസം കിട്ടാതെ നിലവിളിക്കുന്ന കുറെ കുട്ടികളെ ഞാന്‍ കണ്ടു. കൂട്ടം പിരിഞ്ഞ്, കരഞ്ഞ് കൊണ്ട് നടക്കുന്നവരേയും. ഭക്തിമൂത്ത് തലയ്ക്ക് പിടിച്ച ചില അയ്യപ്പന്മാര്‍ കുട്ടികള്‍ക്ക് യാതൊരു പരിഗണനയും കൊടുക്കുന്നില്ല. എങ്ങനെയെങ്കിലും കുറെ തള്ളുണ്ടാക്കണം. അത്രതന്നെ. ഇവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തോന്നും അയ്യപ്പന്‍ ഇപ്പോള്‍ എഴുന്നേറ്റ് പോകുമെന്ന്. കുറച്ചുപേരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു. സന്നിധാനത്തില്‍ മേല്‍പ്പാലത്തിലെ തള്ള് സഹിക്കാതെ ഒരു കുട്ടി കരയുമ്പോള്‍, "പിന്നെ ആര് പറഞ്ഞിട്ടാ നീ വന്നത്" എന്ന് പറഞ്ഞ് അച്ഛന്‍ അവനെ ശകാരിക്കുകയാണ് ചെയ്യുന്നത്. ശരിക്കും വിഷമം തോന്നി ഇത് കണ്ടപ്പോള്‍. ഈ കൊച്ച് മണികണ്ഠന്മാര്‍ക്കും, മാളികപ്പുറങ്ങള്‍ക്കും അയ്യപ്പദര്‍ശനം കിട്ടുന്നുണ്ടോ എന്ന് അയ്യപ്പന് മാത്രം അറിയാം !
ഏതായാലും ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് അയ്യപ്പന്‍ സഹിക്കില്ല. തീര്‍ച്ച.കുഞ്ഞുങ്ങളെ ശബരിമലയില്‍ കൊണ്ടുവരണമെങ്കില്‍ തിരക്കില്ലാത്ത സമയത്ത് ആയിക്കോട്ടെ. എല്ലാ മാസവും നട തുറക്കുമല്ലോ. തിക്കും തിരക്കുമില്ലാതെ സുഖമായി അയ്യപ്പദര്‍ശനം നടത്താം. അപ്പോള്‍ മാത്രമേ അയ്യപ്പനും പ്രസാദിക്കൂ.
സ്വാമി ശരണം !
Monday, December 3, 2007
ശബരിമല - ഇതും കൂടി ...
Subscribe to:
Post Comments (Atom)
11 comments:
താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.തീരെ ചെറിയ കുട്ടികളെ ഈ തിരക്കില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തുന്നതു ശരിക്കും ദുഖകരം തന്നെയാണ്....
നമ്മുടെ കെ.ആര്‍.ടി.സി.ജീവനക്കാര്‍ വളരെ മോശം ആയിട്ടാണ് അയ്യപ്പന്മാരോട് പെരുമാറുന്നത്...രണ്ടായിരത്തി അഞ്ചില്‍ ഞാനും എന്റെ സുഹൃത്തും ശബരിമല ദര്‍ശനത്തിനു ശേഷം പമ്പയില്‍ നിന്നു കെ.ആര്‍.ടി.സി ബസ്സില്‍ കയറി.മകര വിളക്കിന്റെ പിറ്റേന്നു ആയതിനാല്‍ നല്ല തിരക്കായിരുന്നു..അപ്പോള്‍ ഡ്രൈവര്‍ ന്റെ സീറ്റിനു അടുത്തായി നിലത്തിരിക്കാന്‍ തുനിഞ്ഞ അന്യ നാട്ടുകാരനായ ഒരു അയ്യപ്പനെ ഡ്രൈവര്‍ ചീത്തയും വിളിച്ചു കൊണ്ടു തള്ളി..ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ നാം കരുതിയിരിക്കണം...താല്‍പര്യമില്ലാത്ത ആള്‍ക്കാരെ ഡ്യൂട്ടിക്ക് വിടരുത്...
സ്വാമിശരണം!
ചില അയ്യപ്പന്മാര്‍ (എസ്പെഷ്യലി തമിള്‍) യാതൊരു നിഷ്കര്‍ഷയുമില്ലാതെയാണ് ശബരിമലക്ക് വരുന്നത്. പ്രാന്താന്മാരാണ് എന്ന് തോന്നും ഒരോന്നു ചെയ്യുന്നത് കണ്ടാല്‍. ബസ്സിലിരുന്ന് പുക വലിച്ചതിന് (മലക്ക് പോകും വഴി) രണ്ടെണ്ണത്തിനോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. തള്ളലിനെക്കുറിച്ച് പറയണ്ട. തള്ളുണ്ടാക്കുന്നത് ശരം കുത്ത് /ഉണ്ടയേറ് പോലെ എന്തോ വഴിപാടെന്നായിരിക്കും വിചാരം!
ക്യൂ നാട്ടില്‍ എവിടെയുമില്ലല്ലോ! അത്ഭുതം തോന്നിയിട്ടുണ്ട്, നമ്മുടെ മനസ്ഥിതിയോര്‍ത്ത്. ആഫ്രിക്കയില്‍ വെറും ദരിദ്ര നാരായണന്മാര്‍, വിദ്യാഭാസമില്ലാത്ത പാവങ്ങള്‍ ചെറിയ വാനില്‍ കയറാന്‍ മീറ്ററുകളോളം വലിയ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.
പോലീസിനെ നിര്‍ത്തിയാല്‍ മാത്രം പോരാ, ക്യൂ തെറ്റിക്കുന്നവന് നല്ല ചൂരലിന് പെടയും കൊടുക്കാന്‍ സംവിധാനം വേണം. അല്ലേ വേണ്ട, അയ്യപ്പന്മാരല്ലേ, പിഴ മതി.
അപ്പം ,അരവണ, ശര്‍ക്കര പായസം നിലവാരം എങ്ങിനെ? ദര്‍ശനത്തിന് ശേഷം, നടപ്പന്തലിന് മുകളില്‍ ആഴിക്ക് സമീപം ഇരുന്ന് ശര്‍ക്കരപായസം ചൂടോടെ കഴിക്കുന്ന ഫീലിംഗ്..ഹോ! :-)
സ്വാമിശരണം, സ്വാമിശരണം.
"പോലീസിനെ നിര്‍ത്തിയാല്‍ മാത്രം പോരാ, ക്യൂ തെറ്റിക്കുന്നവന് നല്ല ചൂരലിന് പെടയും കൊടുക്കാന്‍ സംവിധാനം വേണം. അല്ലേ വേണ്ട, അയ്യപ്പന്മാരല്ലേ, പിഴ മതി"
ഭക്തിയായി വ്രതമെടുത്ത് പോകുന്നവരല്ലേ? എന്നിട്ടും ഒരു ക്യൂ പാലിക്കാന്‍ പോലീസ് വേണോ? നല്ല ഭക്തി തന്നെ! ഇമ്മടെ ഇന്നസെന്റ് പറഞ്ഞപോലെ “ എന്തിനാാ പോണേ?”
സ്വാമി ശരണം. മലയ്ക്ക് പോയി വന്നിട്ട് അരവണ കിട്ടിയില്ലല്ലോ.. എവിടെ?
സ്വാമി ശരണം...
ലേഖനം നന്നായി.
:)
ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ചുകൊണ്ട് നാം ഒരു പര്‍ട്ടിക്കുലര്‍ വിഭാഗത്തെ അങ്ങനെ താഴ്തി പറയുവാന്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തുന്നതു നല്ലതാണോ?
ഞാന്‍ 7 തവണയേ ശബരിമലയില്‍ പോയിട്ടുള്ളു. അതില്‍ 3 തവണയും ബസ്സിലാണ് പോയത്. രണ്ടു തവണ നടന്നു പോയപ്പോള്‍ തിരികെ വന്നതും ആര്‍.ടി.സിയില്‍ തന്നെ. പമ്പയ്ക്കു പോകുവാന്‍ മനസ്സിലാതെ വരുന്ന ചില സ്റ്റാഫുകള്‍ കാണുമായിരിക്കും. അവരെപോലെയുള്ളവര്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞെന്നു വന്നേക്കാം. പിന്നെ നമ്മളും അവരോടു മാന്യമായി തന്നെ സംസാരിക്കണ്ടേ? പൂങ്കാവനത്തില്‍ വരുന്നവരെല്ലാവരും തന്നെ സ്വാമിമാരല്ലെ? ഡ്രൈവറും കണ്ടക്ടറും ഡ്യൂട്ടിക്കു വരുന്ന പോലീസുകാരും തൊഴിലാളികളും എല്ലാവരും.
ഇന്നു ഞാന്‍ വന്ന ബസ്സിലെ കണ്ടക്ടര്‍ ശബരിമലയില്‍ നിന്നും കോഴന്ചേരി വരെ (എന്റെ സ്ഥലം വരെ) രണ്ടര മണിക്കൂര്‍ നിന്നാണ് വന്നത്. ഏതെങ്കിലും കണ്ടക്ടര്‍ അങ്ങനെ ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ല. പ്രത്യേകിച്ചും നമ്മുടെ കെ.എസ്.ആര്‍.ടി.സിയില്‍. 2 പേര്‍ കൂളന്റിന്റെ മുകളിലും ഇരിക്കുന്നുണ്ടായിരുന്നു. മലകയറി ഇറങ്ങി ക്ഷീണിച്ചു വരുന്ന അയ്യപ്പന്മാരുടെ സ്ഥിതി മനസ്സിലാക്കുവാന്‍ അല്‍പം നല്ല മനസ്സുള്ളവരും കാണില്ലെ?
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. ബസ്സ് കയറുന്നസ്ഥലത്ത് ഒന്നോ രണ്ടോ പോലീസ് ഏര്‍പ്പാട് ചെയ്ത് ക്യൂ പാലിച്ചാല്‍ ആപ്രശ്നത്തിന് പരിഹാരമാകും..
സുജിത്ത് ഭക്തന്‍ : K.S.R.T.C യോട് യാതൊരു വിദ്വേഷവും ഇല്ല. അവര്‍ പല സ്ഥലങ്ങളിലും മാന്യമായി സര്‍വീസ് നടത്തുന്നുണ്ട്. ഞാന്‍ ഇവിടെ പറഞ്ഞത്, ഏറ്റവും കാര്യക്ഷമത കാണിക്കേണ്ടടുത്ത് (പമ്പ - നിലയ്ക്കല്‍) അല്‍പം പരാചയപ്പെട്ടുപോയി എന്നാണ്.
പോലീസിനെ നിര്‍ത്തിയാല്‍ മാത്രം പോരാ, ക്യൂ തെറ്റിക്കുന്നവന് നല്ല ചൂരലിന് പെടയും കൊടുക്കാന്‍ സംവിധാനം വേണം. അല്ലേ വേണ്ട, അയ്യപ്പന്മാരല്ലേ, പിഴ മതി"
ഭക്തിയായി വ്രതമെടുത്ത് പോകുന്നവരല്ലേ? എന്നിട്ടും ഒരു ക്യൂ പാലിക്കാന്‍ പോലീസ് വേണോ? നല്ല ഭക്തി തന്നെ! ഇമ്മടെ ഇന്നസെന്റ് പറഞ്ഞപോലെ “ എന്തിനാാ പോണേ?”THIS true..truee..trueee...
പൂര്‍ണ്ണമായും യോജിക്കുന്നു. ഈയുള്ളവന്റെ ഒരു ശബരിമല അനുഭവം കുറച്ചുനാള്‍ മുന്‍പ് പോസ്റ്റിയിരുന്നു.
Post a Comment