എറണാകുളത്തെ വൈറ്റില ജങ്ക്ഷന്‍ (14-Jan-08 03:00 PM). കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ക്ഷന്‍ ഇതാണത്രേ. അതുകൊണ്ടുതന്നെ, ഏറ്റവും അധികം വാഹനകുരുക്കുള്ള ജങ്ക്ഷനും ഇതുതന്നെയാവും. ഇത്രയും തിരക്കുണ്ടായിട്ടും അത് വേണ്ട വിധത്തില്‍ നിയന്ത്രിക്കാന്‍ ഒരു ഫ്ലൈ ഓവറോ, നടപ്പാതയോ ഒന്നും തന്നെ ഇല്ല. റോഡ് മുറിച്ചുകടക്കുക എന്നത് ഒരു പേടി സ്വപ്നമാണ്. ഏത് വഴിയൊക്കെ, ഏത് സമയത്താണ് വണ്ടികള്‍ ചീറിപ്പാഞ്ഞ് വരിക എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല. ഇവിടെ അടുത്തൊന്നും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍, ഇത്തിരി ഗ്യാപ് കണ്ടാല്‍ അവിടെ കുത്തിക്കേറ്റി നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതും വാഹന കുരുക്കുകള്‍ കൂട്ടുന്നു. ട്രാഫിക്ക് ലൈറ്റുകള്‍ ഉണ്ടെങ്കിലും ചിലപ്പോള്‍, അതിന്റെ പിടിയിലൊന്നും നില്‍ക്കാത്ത വാഹനപ്രവാഹമായിരിക്കും. അപ്പോള്‍ അവയും കണ്ണുപൂട്ടും (ചിലപ്പോള്‍ ബലമായി പൂട്ടിപ്പിക്കുന്നതാവാം). പിന്നെ കുറെ ട്രാഫിക് ഏമാന്മാരുടെ ഊഴമാണ്. ഏത് വശത്തെ വണ്ടികള്‍ എങ്ങനെ വിടണം, എപ്പോള്‍ വിടണം എന്ന് ആ പാവങ്ങള്‍ക്കും പിടികിട്ടില്ല. പിന്നെ ആകെയൊരു ബ്ലോക്‌ക്‍മയം.
ഇവിടെ എന്നേ ഒരു ഫ്ലൈ ഓവര്‍ വരേണ്ടതാണ് ? തിരുവനന്തപുരത്തുനിന്നും, കണ്ണൂര്‍ക്ക് പോകുന്നവരും, എറണാകുളത്ത് നിന്നും കോട്ടയം പോകേണ്ടവരും, കോഴിക്കോടുനിന്ന് കൊല്ലം പോകേണ്ടവരും അങ്ങനെ കേരളത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര ചെയുന്ന എല്ലാവരും ഈ വൈറ്റിലക്കുരുക്ക് അനുഭവിച്ചേ മതിയാവൂ ...
2 comments:
എേട ..
ഇവിെട വച്ചേല്ല നീ ഒരു പാവം അമ്മാവെന വണ്ടി ഇടി ച്ചത്?..
ആഴ്ച്ചയില്‍ 4 പ്രാവശ്യമെങ്കിലും കടന്നുപോകാറുണ്ട് ഈ ജങ്ക്‍ഷനിലൂടെ. പക്ഷെ കേരളത്തിലെ ഏറ്റവും തിരക്കുള്ള പുള്ളിയാണെന്ന് അറിയില്ലായിരുന്നു. ഇനി മുതല്‍ ആ ബഹുമാനം കൊടുത്തേക്കാം.
Post a Comment