ഇന്നു നാം വീണ്ടും പറഞ്ഞു
"പിരിയാം നമുക്കിനി എന്നേക്കുമായ്"
കണ്ണില്‍ തുളുമ്പുന്ന നീര്‍ചാലുകള്‍
"തുടയ്ക്കാം നമുക്കിനി എന്നേക്കുമായ്"
ഒരുമിച്ചു നടന്ന വഴികള്‍, പിന്നിട്ട നാള്കള്
"മറക്കാം നമുക്കിനി എന്നേക്കുമായ്"
കണ്ട കിനാക്കള്‍, കൂട്ടി വച്ച മോഹങ്ങള്‍
"തകര്‍ക്കാം നമുക്കിനി എന്നേക്കുമായ്"
മനസ്സില്‍ വരച്ച മാരിവില്ലുകള്‍
"മായ്കാം നമുക്കിനി എന്നേക്കുമായ്"
ഇനിയുള്ള ജന്മങ്ങളില് ഒന്നാകുവാന്‍
"കാത്തുനില്ക്കാം നമുക്കിനി എന്നേക്കുമായ്"
Thursday, October 4, 2007
എന്നേക്കുമായ്
Subscribe to:
Post Comments (Atom)
2 comments:
ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഒന്നാകട്ടെ...
:)
ഇന്നലെകള്‍ ചരിത്രമായ്
നാളെകള്‍ സ്വപ്നങ്ങളാണ്.
നമുക്ക് ഇന്നില്‍ ജീവിക്കാം
Post a Comment