രാവിലെ ഓഫീസില്‍ എത്തി. ജോലി തുടങ്ങാന്‍ ലാപ്റ്റോപ് ഒാണ് ചെയ്തു. അകത്തോട്ട് പോകാന്‍ പാസ്വേര്ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. അയ്യോ, ഓഫീസ് മെയില്‍ നോക്കണമല്ലോ ? Lotus Notes ല്‍ ക്ലിക്കി. പാസ്വേര്ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. നോക്കി. രണ്ട്, മൂന്ന് പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണം. Unix ല്‍ കേറണം. പാസ്വേര്ഡ് വേണം. ഓര്‍മ്മയുണ്ട്. കേറി. പ്രശ്നങ്ങള്‍ തീര്‍ത്തു. ഇന്ന് ഒന്നാം തീയ്യതിയാണല്ലോ. ശമ്പളം വന്നുകാണും. ബാങ്കിന്റെ വെബ് സൈറ്റില്‍ കേറി. പാസ്വേര്ഡ് വേണം. ഓര്‍മ്മ .... ഓര്‍മ്മയുണ്ട്. കേറി. എക്കൗണ്ട്ന്‍ കണ്ടു. സന്തോഷം. ഏതായാലും ഇന്റര്‍നെറ്റില്‍ വന്നതല്ലേ. yahoo, hotmail, gmail, orkut ഒന്ന് വിസിറ്റാം. എങ്ങോട്ടു തിരിഞ്ഞാലും പാസ്വേര്ഡ്, പാസ്വേര്ഡ്. ഹോ, നല്ല ഒരു ബ്ലോഗ് പോസ്റ്റ്. ഒരു കമന്റിട്ടേക്കാം. പാസ്വേര്ഡ് ഇട്ടിട്ടുള്ള കമന്റ് മതിയെന്ന് ബ്ലോഗര്‍.സുഹ്രുത്തിനെ വിളിക്കാന്‍ ഫോണെറ്റുത്തു. പിള്ളേര്‍ക്ക് കളിക്കാന്‍ ഉള്ള വസ്തുവാണല്ലോ മൊബൈല്‍ ഫോണ്‍. അതിനാല്‍ അവിടേയും പാസ്വേര്ഡ് തന്നെ. മാസാദ്യം ചിലവുകള്‍ കൂടും. ബാങ്കില്‍ ചെന്ന് കാശെടുക്കണം. A.T.M Machine, "Enter your password". Account ല്‍ കുറച്ച് confusion. ബാങ്കിന്റെ HelpLine ല്‍ വിളിച്ചു. "Enter your Account Number" ഇതാ പിടിച്ചോ. "Enter your Telephone Identification Password. അയ്യോ .... പാസ്വേര്ഡ് !!
ജീവിതത്തില്‍ ഒരു പാസ്വേര്‍ഡിനുള്ള സ്വാധീനം കുറച്ചൊന്നുമല്ല. എത്രയെത്ര പാസ്വേര്‍ഡുകളാണ് നമ്മള് ഒാര്‍ത്തുവയ്ക്കേണ്ടത് ? ഇനി, ശ്വസിക്കുന്നതിനായി വായു വലിക്കുമ്പോള്‍, എന്നാണാവോ നമ്മുടെ മൂക്ക് നമ്മളോട് "Enter your Password" എന്ന് പറയാന്‍ പോകുന്നത് ? ഭക്ഷണം കഴിക്കാനായി വായ തുറക്കുമ്പോള്‍ വായ എന്നാണാവോ "Enter Password" എന്ന് പറയാന്‍ പോകുന്നത് ? നടക്കാന്‍ തുടങ്ങുമ്പോള്‍ കാലും "Access denied. Enter your password" എന്ന് പറയുന്ന കാലം വന്നേക്കും !!
[I.T field - ല്‍ ജോലി നോക്കുന്ന ഈയുള്ളവന് ഇങ്ങനെയൊക്കെ പറയാന്‍ പാടില്ലാത്തതാണ്. എങ്കിലും ...]
Saturday, December 22, 2007
പാസ്വേര്ഡ് വേണം.
Subscribe to:
Post Comments (Atom)
9 comments:
Shariyaanu. Velikal vila thinnunna kaalam vidhooramalla, Rakshakar Arakshithaavastha srishtikkum pole....
ഇനി, ശ്വസിക്കുന്നതിനായി വായു വലിക്കുമ്പോള്‍, എന്നാണാവോ നമ്മുടെ മൂക്ക് നമ്മളോട് "Enter your Password" എന്ന് പറയാന്‍ പോകുന്നത് ?
ഹ ഹ ഹ അതു കലക്കി.
good writing.
http://www.jayakeralam.com
ഹ ഹ.. എനിക്കിഷ്ടപ്പെട്ടു.
ദേ, ഇവിടെ കമന്റിടാന്‍ വന്നപ്പോഴും ചോദിക്കുന്നു Password!
:-)
profile ഇപ്പഴാണ് നോക്കിയത്. നാട്ടുകാരനെ കണ്ടതില്‍ സന്തോഷം!
പാസ്വേര്ഡ് വേണം.
നന്നായി
പുതുവത്സരാശംസകള്‍
ശരിയാണ്.:) ജനിച്ചു വീഴുമ്പോള്‍ തന്നെ ലോഗിന്‍ ഐഡിയും പാസ്വേര്ഡും കുട്ടിക്ക് അസൈന്‍ ചെയ്യുന്ന ഒരു കാലം വരുമോ..? പേടിയാകുന്നു.
കൊള്ളാം നല്ല ചിന്ത.
അങ്ങിനെയൊരു ചിന്ത ഇതുവരെ പോയില്ല.
ചിന്തിപ്പിച്ചതിന് നന്ദി.
:)
Post a Comment