Tuesday, October 16, 2007

കുരുത്തക്കേടുകള്‍

1. "എത്ര പ്രാവശ്യം പറഞ്ഞാലും നീ പിന്നേം പൈപ്പ്‌ തുറന്ന് വെള്ളത്തില്‍ കളിക്കുന്നതെന്തിനാ ?"
2. "ഇന്ന് പിന്നേം നീ ചുമരില്‍ ക്രയോണ്‍സ്‌ വച്ച്‌ വരച്ചു അല്ലെ"
3. "രണ്ട്‌ ഇഡ്ഡലിയും വച്ച്‌ നീ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മണിക്കൂറായല്ലൊ ?"
4. "മൊബൈല്‍ ഫോണില്‍ കളിക്കരുതെന്ന് നിന്നോട്‌ എത്ര പ്രാവശ്യം പറഞ്ഞു"
5. "ന്യൂസ്‌ കണ്ടോണ്ടിരിക്കുമ്പോഴാ അവന്റെ ഒരു കാര്‍ട്ടൂണ്‍ !!"
6. "ഇഷ്ടം പോലെ കളിപ്പാട്ടം വീട്ടില്‍ ഇരിക്കുമ്പോഴാ നീ പിന്നേം വേണം എന്ന് പറഞ്ഞ്‌ കരയുന്നത്‌ ?"
7. "കളിപ്പാട്ടം മുഴുവന്‍ വലിച്ച്‌ വാരി ഇട്ടു അല്ലേ. മുഴുവന്‍ എടുത്ത്‌ വച്ചിട്ട്‌ ഉറങ്ങിയാമതി."
8. "മേശപ്പുറത്ത്‌ വലിഞ്ഞ്‌ കേറരുത്‌. അടികൊള്ളും !"
9. "എപ്പോഴും പുറത്ത്‌ പോകുമ്പോള്‍ നിന്നെ കൂട്ടാനൊന്നും പറ്റില്ല"
10. "മടക്കി വച്ച തുണി മുഴുവന്‍ വലിച്ച്‌ വാരി ഇട്ടു അല്ലെ"

അങ്ങനെ ... അങ്ങനെ ...

പാവം കുട്ടി. എന്തു കാര്യം ചെയ്താലും "വേണ്ട, പാടില്ല, ചെയ്യരുത്‌" എന്നാണ്‌ അച്ഛനും അമ്മയും പറയുന്നത്‌.

"ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ്‌ തരുമോ ?" മനസ്സില്‍ വിചാരിക്കുന്നുണ്ടാവാം.

6 comments:

സുല്‍ |Sul said...

ശരിയാണ്. എന്നും പറയുന്നത്.
-സുല്‍

ശ്രീ said...

ഇനി കുട്ടികളോട് ചെയ്തു കൊള്ളാന്‍‌ പറയുന്ന കാര്യങ്ങളുടെ ലിസ്റ്റിടൂ...
:)

ഹരിശ്രീ said...

കുട്ടികളോട് സാധാരണ പറഞ്ഞ് കേള്‍ക്കാറുള്ള കാര്യങ്ങള്‍... തന്നെ...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

sariyaanu suhurthe...
kuttikalakku abhipraya swathanthryam illatha naadalle nammudethu...

Ranjith chandran, R said...

Edo "ormakal undayirikkenam",
>>"kuttikalakku abhipraya swathanthryam illatha naadalle nammudethu..."

Pinne America-ilethu pole achaneyum ammayeyum "sue" cheyyanamo??

നിരക്ഷരൻ said...

സത്യം. സത്യം മാത്രം.

അവനെ അഭിനന്ദിക്കേണ്ട അവസരങ്ങളില്‍ വാക്കുകള്‍ക്ക് ദാരിദ്ര്യം, തീ പിടിച്ച വില, മൌനം.