Thursday, October 25, 2007

പരദേശി ഒരു 'പാര'ദേശി

മോഹന്‍ലാല്‍, സിദ്ദിഖ്‌, ജഗതി ശ്രീകുമാര്‍, ശ്വേത മേനോന്‍ എന്നീ നടീ നടന്മാരെ മെയ്ക്കപ്‌ കൊണ്ട്‌ എത്രത്തോളം മാറ്റിയെടുക്കാം എന്നതുമാത്രമാണ്‌ 'പരദേശി' എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

ടി വിയില്‍ ഈ ചിത്രത്തിന്റെ അവലോകനം കണ്ടിരുന്നു. "ഒരു നടന്റെ ജീവിതത്തിലെ അത്യപൂര്‍വമായ കഥാപാത്രം" എന്നൊക്കെ മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ്‌ കണ്ടേക്കാമെന്ന് കരുതിയത്‌ (പരസ്യതന്ത്രം വിജയിച്ചു !)

കുറെ കഥാപാത്രങ്ങള്‍ വരുന്നു, പോകുന്നു. തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കുറേ രംഗങ്ങള്‍, സംഭവങ്ങള്‍ ....

മോഹന്‍ലാല്‍ എന്ന നടന്‌ തന്റെ അഭിനയപാടവം അല്‍പം പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നാണ്‌ എനിക്ക്‌ തോന്നിയത്‌.

നേരത്തേ പറഞ്ഞപോലെ മെയ്ക്കപ്പ്‌മാന്‍ തന്റെ പണി നന്നായി ചെയ്തിട്ടുണ്ട്‌.വേറെ ഒന്നുമില്ല ഈ ചിത്രത്തില്‍ ... ഒന്നും !

6 comments:

G.MANU said...

appo mutakkiya kaaSu poyi ennu....

Jayakeralam said...

shashti poorthiyaayavare 24 karaakkunnathinanu mekkapp!!
-------------------------
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ഏറനാടന്‍ said...

ചുരുക്കം വരികളില്‍ അടച്ചാക്ഷേപിക്കാന്‍ മാത്രം മോശം പടം ആണോ പരദേശി? അതോ മോഹന്‍‌ലാല്‍ എന്ന നടനോടുള്ള വ്യക്തിപരമായ വിദ്വേശം വല്ലതും?

നാടന്‍ said...

ഏറനാടന്‍, ഏറ്റവും അധികം ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ലാല്‍ തന്നെ. പക്ഷെ അദ്ദേഹത്തിന്‌ ഈ ചിത്രത്തില്‍ ഒന്നും തന്നെ ചെയ്യാനില്ല.

നിരക്ഷരൻ said...

ഈ നിരൂപണം മനസ്സിലുണ്ടാകും, എപ്പോഴെങ്കിലും ഈ സിനിമ കാണാന്‍ അവസരമുണ്ടാകുമ്പോള്‍.