പൂരമായാല്‍ കാമന്മാരെത്തും.ഈ കാമന്മാര്‍ ഒക്കെയും അമ്മൂമ്മയുടെ സൃഷ്ടി തന്നെ.മണ്ണുകുഴച്ചു തലയും ഉടലും ഉണ്ടാക്കും. കുന്നിക്കുരുകൊണ്ട് കണ്ണുകളും. തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയില്‍ അവ നിരന്നങ്ങനെ വിശ്രമം കൊള്ളും.കുട്ടികളായ ഞങ്ങള്‍ അവയ്ക്കുചുറ്റും കൂടും. പൂക്കള്‍കൊണ്ട് അലങ്കരിക്കും.പൂരത്തിന്റെ അവസാനനാളില്‍ അമ്മൂമ്മ ഉണ്ടാക്കുന്ന അടയുടെ രുചി ഇന്നും നാവിലുണ്ട്.ഉച്ചയായാല്‍ കാമന്മാരെ യാത്രയയക്കണം. ഇവയെല്ലാം യാത്ര പോകുന്നത് വടക്കുവശത്തെ വരിക്ക പ്ലാവിന്റെ ചോട്ടിലേക്കു തന്നെ.കാമന്മാരെ ഓരൊരുത്തരെ അമ്മൂമ്മ കയ്യിലെടുത്ത് പ്ലാവിന്‍ ചോട്ടിലിരുത്തും. അപ്പ്പ്പോള്‍ അമ്മൂമ്മ ഒരു പാട്ടു പാടും."നേരത്തെ കാലത്തെ വെരണെ കാമാ .. എന്നും നേര്‍വഴി കാണിക്കണേ കാമാ .." (ഏകദേശം 25 കൊല്ലമായി. ഇത്രമാത്രം ഓര്‍ക്കുന്നു.)വളരെക്കാലം മുന്നെ ഒരു പൂരം നാളില്‍ അയല്‍ വീട്ടിലെ കുസൃതിചെക്കന്‍ വരിക്ക പ്ലാവിന്റെ മോളില്‍ കേറി അമ്മൂമ്മയുടെ പാട്ടിനൊത്ത് ഉം...ഉം... എന്ന് അശരീരി കേള്‍പ്പ്പ്പിച്ചതും അമ്മൂമ്മ ഭക്തി പുരസരം കണ്ണടച്ചു തൊഴുതതും അമ്മ പറഞ്ഞതോര്‍ക്കുന്നു ...
പൂരം കഴിഞ്ഞാലും എല്ലാ ദിവസവും വരിക്ക പ്ലാവിന്റെ ചോട്ടില്‍ ഞാനെത്തും. തലയും ഉടലും വേറിട്ട് കുന്നിക്കുരുകള്‍ ചുറ്റ്ടും ചിതറി ഉണങ്ങിക്കരിഞ്ഞ പൂക്കളില്‍ മണ്ണോട് ചേര്‍ന്ന് കാമന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ടാകും ...മനസ്സില്‍ എവിടെയൊ ഒരു നോവ് ... അന്നും ... ഇന്നും ...
Saturday, September 22, 2007
കാമന്മാരുടെ വരവ്
Subscribe to:
Post Comments (Atom)
8 comments:
കാമന്മാര്‍. അങ്ങിനെയുമൊരു ടീമുണ്ടോ? ആദ്യമായാണ് കേള്‍ക്കുന്നത്.
ഇരിക്കട്ടെ. ഒരു നാട്ടറിവല്ലേ :)
കാമനെ പറ്റി പുതിയ അറിവ്, ഐതീഹ്യവും കൂടി എഴുതുകയാണെങ്കില്‍ നന്നായിരുന്നു.
കാമദേവന്‍ ലോപിച്ചു കാമനായതാണോ?
ഞങ്ങളുടെ നാട്ടില്‍ ഓണത്തിനു തൃക്കാക്കരപ്പനെ ഇതുപോലെ മണ്ണുകൊണ്ട് ഉണ്ടാക്കാറുണ്ട്..
സ്വാഗതം.
സ്വാഗതം..പുതിയ അറിവാണ്...നന്ദി.
കാമന്റെ ഓര്‍മ്മകള്‍ക്ക് നന്ദി.
ഓണത്തിനു, തൃക്കാക്കരപ്പന്റെ കൂടെ വക്കാന്‍, മണ്ണുകുഴച്ച്, ഇത്പോലെ മുത്തിയേയും, ചെറിയ ആട്ടുകല്ലും, ,അമ്മിയും മറ്റും ഉണ്ടാക്കാറുള്ളത് ഓര്‍മ്മ വന്നു.
സ്വാഗതം സുഹൃത്തേ....
പുതിയ ഒരറിവ്.. കുഞ്ഞേട്ടന്‍ പറഞ്ഞപോലെ ഐതീഹ്യം അറിയുമെങ്കില്‍ ഒന്നു പോസ്റ്റൂ
ഇന്നാണീ ബ്ലോഗ് ശ്രദ്ധയില്‍പെട്ടത്. ബൂലോഗത്തേക്ക് സ്വാഗതം (വൈകിയാണെങ്കിലും..) പൂരത്തെക്കുറിച്ചും, കാമനെക്കുറിച്ചും, പൂരക്കളിയെക്കുറിച്ചുമൊക്കെ കുറെ നാളുകള്‍ക്കു മുമ്പെ (കഴിഞ്ഞ മാര്‍ച്ചില്‍) ഇവിടെ (http://perumkaliyattam.blogspot.com/2007/03/blog-post_7592.html) ഇങ്ങനെയൊരു പോസ്റ്റിട്ടിരുന്നു.
കാമനെപ്പറ്റിയുള്ള പുത്തനറിവ് തന്നതിന് നന്ദി.
വളരെ ചെറിയൊരു പോസ്റ്റ്. എന്നാലും അതില്‍ ഭക്തിയും,അടുത്ത വീട്ടിലെ പയ്യന്റെ കുസൃതിയും, ഒരു മിത്തും, പിന്നെ ഒരുപാട് നൊമ്പരവും നിറഞ്ഞു നില്‍ക്കുന്നു.
വളരെ നന്നായി.
Post a Comment