എന്റെ ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍. ഹൃദയത്തില്‍ സ്പര്‍ശിച്ചവ. ഇവ മറ്റുള്ളവര്‍ക്ക് ഒരു പ്രത്യേകതയായി തോന്നണം എന്നില്ല.
ചിത്രം : തൂവാനത്തുമ്പികള്‍
രംഗം : ജയകൃഷ്ണന്‍ (മോഹന്‍ ലാല്‍) ക്ലാരയ്ക്ക് (സുമലത) ആദ്യമായി കത്തെഴുതുകയാണ്. പുറത്ത് നല്ല മഴ. അല്‌പം എഴുതി, മഴയിലേക്ക് നോക്കി "ക്ലാര ..." എന്നു പറയുന്നു - തനിക്ക് ഇവളെ അറിയുമോ, ആരാണിവള്‍ ?, എന്നീ ഭാവങ്ങള്‍ മനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നു മലയാളത്തിന്റെ മഹാനടന്‍.
ചിത്രം : യാത്ര
രംഗം : കൂട്ടുകാരനെ കാണാനെത്തിയ ഉണ്ണി (മമ്മൂട്ടി) യെ പോലീസുകാര്‍ തെറ്റിദ്ദരിച്ച് അറെസ്റ്റ് ചെയ്യുകയാണ്. ജയിലില്‍ വച്ച്, സുന്ദരനായ ഉണ്ണിയുടെ തലമുടി പറ്റ്ടെ വെട്ടി, ജയില്‍പുള്ളികളുടെ വസ്ത്രവും ധരിച്ച് ഒറ്റയ്ക്ക് ജയിലിലെ കോണ്‍ക്രീറ്റ് തറയില്‍ ഇരുന്ന് തന്റെ വിധിയെക്കുറിച്ചോര്‍ത്ത് വിങ്ങിക്കരയുന്ന ഉണ്ണി - നിസ്സഹായതയുടെയും, ഒറ്റപ്പെടലിന്റെയും, ദുര്‍വിധിയുടെയും വേദന മുഴുവന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി.
ചിത്രം : മൂന്നാം പക്കം
രംഗം : എത്രയോ കാലത്തിനുശേഷം അപ്പൂപ്പന്‍ (തിലകന്‍) പേരക്കിടാവായ പാച്ചു (ജയറാം) വിനെ കാണുകയാണ്. ഈ ലോകത്ത് ബന്ധുവായി അപ്പൂപ്പന് പാച്ചു മാത്രം. നിറകണ്ണുകലോടെ പാച്ചുവിനെ കെട്ടിപ്പിടിക്കുകയാണ് അപ്പൂപ്പന്‍ - പശ്ചാതലത്തില്‍ "ഉണരുമീ ഗാനം" എന്ന ഗാനത്തിന്റെ വാദ്യോപകരണ സംഗീതം. മനോഹരമാണ് ഈ രംഗം. തിലകന്റെ സ്നേഹവായ്പ്പ്പ്പും, ജയറാമിന്റെ നിഷ്കളങ്കതയും അവര്‍ണ്ണനീയം.
ചിത്രം : ദില്‍ ചാഹ്‌താ ഹെ
രംഗം : പ്രണയത്തെ വളരെ ലാഘവത്തോടെ കണ്ടിരുന്ന ആകാശ് (ആമിര്‍ ഖാന്‍) ആസ്റ്റ്രേലിയയില്‍ വച്ച് യഥാര്‍ത്ത പ്രണയം തിരിച്ചരിയുന്നു. പക്ഷെ അല്‍പം വൈകിപ്പോയിരുന്നു. ശാലിനി (പ്രീതി സിന്റ) യുടെ വിവാഹം രോഹിതു (അയൂബ് ഖാന്‍) മായി ഉറപ്പിച്ചിരുന്നു. ഏകനായി തന്റെ ഫ്ലാറ്റിലിരുന്ന് നാട്ടിലുള്ള, ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിന് പിണങ്ങിയ സുഹ്ര്ത്തിനെ ഫോണ്‍ ചെയ്യുന്നു. ഇത് അറിയാതെ സംഭവിക്കുന്നതാണ്. സുഹ്ര്ത്തുമായി പിണങ്ങിപ്പിരിഞ്ഞതും, തന്റെ പ്രണയം നഷ്ടപ്പെട്ടതും ഓര്‍ത്ത് പൊട്ടിക്കരയുന്ന ആകാശ്. - ആമിര്‍ എന്ന പക്വതയുള്ള നടന്റെ നല്ല അഭിനയം !
ചിത്രം : മൂന്നാം പിറ
രംഗം : ഒരപകടത്തില്‍ തന്റെ പൂര്‍വകാലം മറന്ന വിജി (ശ്രീദേവി) യെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ശ്രീനി (കമലാഹാസന്‍) ഒരത്ഭുത ചികില്‍സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ്. അവസാനം വിജി അവളുടെ മാതാപിതാക്കളോടൊപ്പം തിരികെ പോകുന്നു. തന്റെ ഒാര്‍മ്മ തിരിച്ചു കിട്ടിയ വിജിക്ക് ശ്രീനി ഒരപരിചിതന്‍ മാത്രം. ട്രെയിനില്‍ ഇരിക്കുന്ന വിജിയെ താന്‍ അവളുടെ എല്ലാമെല്ലാമായ ശ്രീനിയാണെന്ന് ധരിപ്പിക്കാന്‍ അവള്‍ക്കിഷ്ടപ്പെട്ട കുട്ടിക്കളികള്‍ ഒരു ഭ്രാന്തനെപോലെ കാണിക്കുന്നു. ഒടുവില്‍ അയാള്‍ പരാചയപ്പെടുമ്പോള്‍ ട്രെയിന്‍ അകലുന്നു. - ശ്രീനിയുടെ കൂടെ നമ്മളും കരയും ഈ രംഗം കാണുമ്പോള്‍. കമലാഹാസന്റെ അഭിനയത്തെപ്പറ്റി എന്തെഴുതാന്‍ ...
കൂടുതല്‍ നിരീക്ഷണങ്ങള്‍ പിന്നെ.
Wednesday, September 26, 2007
ചില ചലച്ചിത്ര നിരീക്ഷണങ്ങള്‍.
Subscribe to:
Post Comments (Atom)
7 comments:
ശരിയാണ്‍...
ഞാനും ഇത്തരത്തില്‍ പല ചിത്രങ്ങള്ളില്‍ നിന്നും ചില പ്രത്യേക സീനുകള്‍ ഓര്‍ത്തു വയ്ക്കാറുണ്ട്.
ഇനിയും എഴുതൂ നിരീക്ഷണങ്ങള്‍...
:)
അതേ ഈ രംഗങ്ങളൊക്കെ നന്നായി ചെയ്തിരിക്കുന്നതാണ്. ആ ഹിന്ദി ഫിലിം ഒഴിച്ചുള്ളതൊക്കെ കണ്ടിട്ടുണ്ട്, ഇപ്പോഴും മനസില്‍ തങ്ങിയിട്ടുണ്ട്.
ഇനിയും നിരീക്ഷണങള്‍ എഴുതു . മിഴി രണ്ടിലും,ബ്ലാക്(ഹിന്ദി),ഖാമോഷി, മാസൂം,ദൈവ നാമത്തില്‍,ഡൈയ്സി,ചിത്രം,പെരുമഴക്കാലം,ഇന്നലെ,താഴ്വാരം,കാതോടു കാതോരം ഇങ്ങനെ കുറെ ഹൃദയസ്പര്‍ശിയായ സിനിമകള്‍ ഇല്ലേ.
awesome..
The phone call scene in DCH is simply great.
Aamir Khan intends to Call Saif but due to his state of mind, he wrongly calls Akshay's home - very nicely done indeed.
നല്ല എഴുത്ത്...
'തൂവാനത്തുമ്പികളിലെ' താങ്കള്‍ സൂചിപ്പിച്ച ആ സീനിലെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചിട്ടുണ്ടോ...? ചിത്രത്തിലുടനീളം ആ സംഗീതം കേള്‍ക്കാം... ജോണ്‍സണ്‍ മാഷ്ടെ ഒരു മാസ്റ്റര്‍പീസ് തന്നെയാണത്...
ഇനിയും എഴുതൂ
:)
സഹയാത്രികന്‍,
ഗിറ്റാറിലുള്ള ആ മായാജാലം അതി മനോഹരമാണ്. ഇപ്പ്പ്പോഴും മനസ്സിലുണ്ട്. അത് ഇവിടെ കുറിച്ചുവെയ്ക്കാനാവില്ലല്ലോ എന്ന വിഷമം മാത്രം.
ഇപ്പറഞ്ഞതെല്ലാം ഇനിക്കും പ്രിയപ്പെട്ട സിനിമകള്‍ തന്നെ. എന്നാലും എനിക്ക് വളരെ സന്തോഷമായി. കാരണമറിയണമെങ്കില്‍ എന്റെ പ്രൊഫൈല്‍ ഒന്ന് നോക്കിയാല്‍ മതി.
Post a Comment