പണ്ട് ദാസേട്ടന്റെ ഒന്നുരണ്ട് ഗാനമേളകള്‍ കണ്ടിട്ടുണ്ട്.എന്നാലും ആ ഗന്ധര്‍വനെ അടുത്തുനിന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.
ജോലി ചെയ്തിരുന്ന കെട്ടിടത്തില്‍തന്നെ ഒരു ബാങ്കിന്റെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു സുഹ്ര്ത്ത് വന്നു പറഞ്ഞു ബാങ്കില്‍ ദാസേട്ടന്‍ വന്നിട്ടുണ്ടെന്ന് ... ഉടനെതന്നെ ഓടിചെന്ന് ബാങ്കിന്റെ മുന്നില്‍ കാത്തുനില്‍പായി ... ദാസേട്ടനെ തൊട്ടടുത്തുനിന്ന് കാണണം. അതാണ് ഉദ്യേശം ...പെട്ടെന്ന് ഓര്‍ത്തു. പറ്റിയാല്‍ ഒരു ഓട്ടോഗ്രാഫും തരമാക്കാം. ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു അത്. പക്ഷെ ഒരു പേന മാത്രമുണ്ട് കൈയ്യില്‍....അകത്തുപോയി ഒരു ബുക്കോ മറ്റ്ടോ എടുത്താലോ ... വേണ്ട ...ആ സമയം അദ്ദേഹം പോയാലോ ... കൈയ്യിലുള്ള പഴ്സില്‍ ഒരു കൊച്ചു ഡയറി ഉണ്ട്. അല്‌പാല്‌പമായി കീറിത്തുടങ്ങിയത്. ഫോണ്‍ നമ്പറും, അഡ്രസും മറ്റും കുറിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്നത്. അതെടുത്തു ...ഞാന്‍, ഒരല്‌പന്‍ ഈ കീറ ഡയറിയുമൊക്കെ പിടിച്ച് ഇവിടെ കുറ്റ്ടിയടിച്ചു നിന്നിട്ട് ഒരു കാര്യവും ഇല്ല. അദ്ദേഹം വരും. കൂടെ ആളും, തിരക്കും ... ഒന്നു കാണാന്‍ പോലും പറ്റില്ല ! അല്ലാ ... മഹാനായ അദ്ദ്ടേഹം ഈയുള്ളവനുവേണ്ടി എന്തിനു സമയം മെനക്കെടുത്തണം ... മനസ്സില്‍ ഇങ്ങനെയൊക്കെ ഓര്‍ത്തുകൊണ്ടു നില്‌ക്കുകയാണ് ...
പെട്ടെന്ന് ബാങ്കിന്റെ കറുത്ത വാതില്‍പ്പാളികള്‍ തുറന്ന് മുന്നില്‍ ദാസേട്ടന്‍ ...പ്രതീക്ഷയ്ക്കു വിപരീതമായി, എനിക്കുമാത്രം കാണാന്‍ വേണ്ടി എന്നപോലെ തനിച്ച് ...സ്ഥായിയായ ശുഭ്രവസ്ത്രം ... ചെറുപുഞ്ചിരി ...എന്റെ തൊട്ടടുത്ത് ... ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്നത്രയും അടുത്ത് ...കരുതിവച്ച ഡയറിയും, പേനയും ആ കൈകളിലേക്ക് കൊടുത്തു ... വിറയലൊടെ ...സ്വീകരിക്കുമോ ... തിരസ്കരിക്കുമോ ...എത്രയോ മഹാനായ അദ്ദേഹം വളരെ ക്ഷമയോടെ അത് വാങ്ങി ... സുവര്‍ണ്ണ ലിപികളില്‍ എന്തോ എഴുതി തിരിച്ചു തന്നു ... പിന്നെ മെല്ലെ നടന്ന് തൂവെള്ള നിറത്തിലുള്ള തന്റെ Benz കാറില്‍ യാത്രയായി ...
ഗന്ധര്‍വന്‍ കണ്‌വെട്ടത്തുനിന്ന് അപ്രത്യക്ഷനായപ്പോള്‍ ഞാന്‍ ആ കീറ ഡയറി തുറന്നു ...
God is Love എന്നെഴുതി താഴെ തന്റെ കയ്യൊപ്പ്പ്പും ...
ഒരമൂല്യ നിധിയായി കീറ ഡയറിയിലെ ആ താള് ഞാന്‍ ഇന്നും സൂക്ഷിക്കുന്നു ....
Tuesday, September 25, 2007
ഗാനഗന്ധര്‍വന്റെ ഓട്ടോഗ്രാഫ്
Subscribe to:
Post Comments (Atom)
3 comments:
ഗാന ഗന്ധര്‍വ്വന്റെ ഒരു ഗാനമേളയും ഒരു കച്ചേരിയും നന്നായി ആസ്വദിക്കാനുള്ള അവസരം എനിക്കും ലഭിച്ചിട്ടുണ്ട്. പിന്നീടാണ്‍ ഇപ്പറഞ്ഞതു പോലെ ഒരു ഓട്ടോഗ്രാഫ് വാങ്ങി വയ്ക്കാന്‍ മറന്നല്ലോ എന്ന ചിന്ത വന്നത്.
:(
ചാത്തനേറ്: മറ്റൊരു കണ്ണൂര്‍ക്കാരന്റെ പ്രണാമം :)
സ്വാഗതം അധികം വൈകിയില്ലാലൊ?
:)
Post a Comment