Sunday, September 23, 2007

ഈ കൊച്ചി എന്താ ഇപ്പൊ ഇങ്ങനെ ...

മുംബെ മഹാനഗരത്തില്‍ നിന്നും ഈയുള്ളവനും കുടുംബവും കൊച്ചിയില്‍ എത്തിയിട്ട്‌ ആറാമത്തെ മാസം ... മുന്‍പും കൊച്ചിയില്‍ താമസിച്ചിട്ടുണ്ട്‌. അന്നൊന്നും ഇവള്‍ ഇങ്ങനെ അല്ലായിരുന്നു ...എങ്ങോട്ട്‌ തിരിഞ്ഞാലും വാഹനക്കുരുക്കുതന്നെ ... ഇവിടുത്തേ കമ്മീഷനര്‍ പറഞ്ഞതോര്‍ക്കാം.."കൊച്ചിയില്‍ വാഹനങ്ങളുടെ എണ്ണം വളരെ കൂടി".ഇവിടുത്തെ നിരത്തുകള്‍ കാണേണ്ടവ തന്നെ ...എങ്ങനെ വര്‍ണിക്കണം എന്നറിയില്ല ... "പൊട്ടിപൊളിഞ്ഞു നാശമായവ ... കുഴികളും, ഗര്‍ത്തങ്ങളും ..." എന്നൊന്നും പറഞ്ഞാല്‍ വായനക്കാര്‍ക്കു ഒരു എകദേശ രൂപം പോലും കിട്ടില്ല !മാലിന്യ കൂനകളെ പറ്റി പറയാതെ തന്നെ ഏവര്‍ക്കും അറിയാം ... മൂന്നു വയസ്സുള്ള മകന്‍ ഇന്നലെ പറഞ്ഞത്‌ ..."അയ്യൊ അഛാ ആ വഴി പോല്ലെ ...നാറ്റമാണെ ..."നഗരത്തിന്റെ നാഡികളിലൂടെ ഒടുന്ന രക്ത വര്‍ണ്ണാവൃത ബസ്സുകളെപ്പറ്റി എങ്ങനെ പറയാതിരിക്കും ! ഈ രക്തവര്‍ണ്ണം ആരൊ അറിഞ്ഞു നല്‍കിയതു തന്നെ ... സൂക്ഷിച്ചില്ല എന്നാല്‍ അവ നിങ്ങളെ ...(എഴുതാന്‍ വയ്യ !) അത്രയ്ക്കു വേഗത ! കാറിലൊമറ്റ്ടോ യാത്ര ചെയ്യുമ്പൊള്‍ പുറകില്‍ വന്ന് നിര്‍ത്താതെ ഹോറന്‍ മുഴക്കുന്നത്‌ വളയം പിടിക്കുന്ന ആളുടെ ഹോബിയായി തോന്നാം. ബസ്സിലെ മറ്റ്‌ ജീവനക്കരോ, ബസ്സിന്റെ വാതിലിലും മറ്റും പ്രഹരിക്ക്ക്കുന്നത്‌ കണ്ടാല്‍ പെരുംബറ വിദ്ധ്വാന്മാരോ എന്നു തോന്നും. ഈ വിധത്തില്‍ വാഹനങ്ങളെ ഭീതിപ്പെടുത്തി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒതുക്കി മുന്നേറുമ്പൊള്‍ വളയം പിടിക്കുന്ന ആളുടെ മുഖത്ത്‌ Yes ! I've achieved my target ! എന്ന ഭാവം ... ഇതൊക്കെ കുറെ ക്രൂരം തന്നെ ...ഇവളുടെ മുഖഛായ മാറുകയാണു. മാറിയല്ലെ പറ്റു ... Smart City യെയും മറ്റും എതിരേല്‍ക്കുന്ന ഇവള്‍ക്ക്‌ നാടൊടുംബോള്‍ നടുവെ ഓടാതെ വയ്യല്ലൊ ...എങ്ങും പുതിയ പുതിയ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍, മുളച്ചുപൊങ്ങുന്ന ആഭരണശാലകള്‍, ഹോട്ടലുകള്‍ ... ഭേഷ്‌ ... ഭേഷ്‌ ..."കൊച്ചി കണ്ടാല്‍ അച്ചി വേണ്ട" എന്നൊരു ചൊല്ല് കെട്ടിട്ടുണ്ട്‌. ഇപ്പ്പ്പോള്‍ കൊച്ചി കണ്ടാല്‍ അച്ചിയുടെ മടിയിലെക്ക്‌ ഓടി ഒളിക്കാന്‍ തോന്നും ...

5 comments:

കുഞ്ഞന്‍ said...

തികച്ചും വാസ്തവം....ധാര്‍മ്മിക രോഷം കൊള്ളാനെ നമുക്കു കഴിയൂ, തിരക്കു പിടിച്ച ജീവിതത്തില്‍ ജീവനെന്തു വില..?

santhosh balakrishnan said...

നൂറ്‌ ശതമാനവും യോജിക്കുന്നു..!

ഏ.ആര്‍. നജീം said...

കൊച്ചിയെകുറിച്ചു പറയാനാണെങ്കില്‍ ഒരു പോസ്റ്റ് ഒന്നും പോരാ ഒരു തുടര്‍ക്കഥ പോലെ എഴുതാനുണ്ടാകും അല്ലെ...
:)

കടവന്‍ said...

ഇതൊന്നും കൊച്ചിയുടെ മാത്രം പ്രത്യേകതയല്ല, ഇതാണ്‍ കേരളം, വാഹനമോടിക്കുന്പോള്‍ ചുമ്മാ ഹോണടിച്ചു കൊണ്ടിരിക്കുക, ബസിലെ ജീവനക്കാര്‍ പെരുന്പറകൊട്ടുക(അസലായി) തുടങ്ങിയ സമ്സ്കാരമില്ലാത്ത ഏര്‍പ്പാടായിത്തന്നെയാണ്‍ നമുക്ക്. എന്തിനും ഏതിനും ഹോണടിക്കുക എന്നത് മലയാളിക്ക് മാത്രം സ്വന്തമായ പരിപാടി.. ഇവരൊക്കെ എന്നു നന്നാവും എന്നറിയില്ല.....
വാല്: കേരളത്തില്തന്നെ ജീവിച്ചിരുന്നെങ്കില്‍ നമ്മളും ഇങ്ങനെയൊക്കെത്തന്നെയായിരുന്നെക്കാം. എന്നിട്ട് സംസ്കാരതെ പ്പറ്റി നെടുങ്കന്‍ ഡയലോഗുകളൂം കാച്ചിയേക്കാമ്.

നിരക്ഷരന്‍ said...

ഇനി ആ നാനോ കൂടെ അങ്ങ് വന്നോട്ടെ.
അപ്പോപ്പിന്നെ ഇതുപോലെ 10 പോസ്റ്റ് വേറെ ഇടാനുണ്ടാകും. :)

(എന്ന് സ്വന്തം ഒരു കൊച്ചീക്കാരന്‍)