Monday, September 24, 2007

അനന്തുവും ലുക്കാ ചുപ്പിയും ...

"രംഗ്‌ ദേ ബസന്തി"യിലെ,"ലുക്കാ ചുപ്പി ... ബഹുത്‌ ഹുയീ ... സാംനെ ആജാനാ ..." എന്ന ഗാനം വളരെ മനോഹരമാണ്‌. ലതാജിയുടെയും, റഹ്മാന്‍ സാബിന്റെയും ആലാപനം ഹൃദയത്തില്‍ തൊടും ...ഫ്ലയിറ്റ്‌ ലഫ്റ്റ്നനന്റായ മകന്റേയും നാട്ടില്‍ മകനെ കാത്തിരിക്കുന്ന അമ്മയുടെയും ആത്മബന്ധം മുഴുവന്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌ അതില്‍...

അനന്തുവിനേയും കൂട്ടി കാറില്‍ രാത്രി ഒരു യാത്ര. കാറില്‍ ഈ ഗാനവും നമ്മുടെ നിശബ്ദ്ഠയും മാത്രം ... "യഹാം സബ്‌ കുച്‌ ഹെ മാ ഫിര്‍ ഭി ലഗെ ബിന്‍ തേരെ മുജ്‌കൊ അകേല ..." എന്ന വരികള്‍ എ.ആര്‍ റഹ്മാന്റെ ശബ്ദത്തില്‍ ഇടറി വീണപ്പ്പ്പോള്‍ അറിയാതെ ഞാന്‍ പറഞ്ഞു കണ്ണുനിറയുന്നെന്ന് ... അനന്തു പ്രതികരിച്ചില്ല. എന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു ... ഞാന്‍ മറന്നുപോയിരുന്നു അനന്തുവിന്റെ അമ്മ എന്ന്നെന്ന്നേക്കുമായി അവനെ വിട്ടുപോയിട്ട്‌ എതാനും ദിവസങ്ങളെ ആയുള്ളെന്ന് ... അവന്റെ മുഖത്തേക്ക്‌ നോക്കാനായില്ല ... എന്റെ കണ്ണുകള്‍ ഇപ്പ്പ്പോള്‍ ശരിക്കും നിറയുകയാണ്‌ ...

3 comments:

ആഷ | Asha said...

പാവം

സഹയാത്രികന്‍ said...

ഇപ്പൊ... ഞങ്ങടെ കണ്ണും നിറഞ്ഞൂലോ മാഷേ...

:(

അനന്തൂന്റെ അമ്മയുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു...

നിരക്ഷരൻ said...

അനന്തു മകനാണോ ?
അനന്തുവിന്റെ അമ്മയ്ക്കെന്തു പറ്റി ?
തെളിച്ച് പറയൂ മാഷേ, അധികം നൊമ്പരപ്പെടുത്താതെ.
കണ്ണുകള്‍ എന്റേയും നിറയുകയാണ്.
:(